ലോകത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച കറൻസിയായി പാകിസ്ഥാൻ രൂപ

ഇസ്ലാമാബാദ്: പാകിസ്ഥാൻ രൂപ ലോകത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച കറൻസിയായി മാറി. ഈ ആഴ്ച പാകിസ്ഥാൻ കറൻസി 3.9 ശതമാനം നേട്ടമുണ്ടാക്കി. യുഎസ് ഡോളറിനെതിരെ ഇന്നലെ 219.92 എന്ന നിലയിലായിരുന്നു പാക് രൂപയുടെ മൂല്യം. 

ഒക്ടോബർ ആദ്യവാരം മികച്ച പ്രകടനം കാഴ്ചവെച്ച കറൻസിയായി പാകിസ്ഥാൻ രൂപ മാറിയെന്ന് ആരിഫ് ഹബീബ് ലിമിറ്റഡിലെ ഗവേഷണ വിഭാഗം മേധാവി താഹിർ അബ്ബാസ് പറഞ്ഞു. അഞ്ച് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് രാജ്യത്തേക്ക് മടങ്ങുമെന്ന് ധനമന്ത്രി ഇസ്ഹാഖ് ദാർ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷം, പാകിസ്ഥാൻ രൂപയിൽ വലിയ കുതിച്ചുചാട്ടമാണുണ്ടായത്.