പാകിസ്താനിൽ ടെസ്റ്റ് പരമ്പര 3-0ത്തിന് സ്വന്തമാക്കി; ചരിത്രം കുറിച്ച് ഇംഗ്ലണ്ട്

കറാച്ചി: പാകിസ്താനിൽ ടെസ്റ്റ് പരമ്പര തൂത്തുവാരുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്. മൂന്നാം ടെസ്റ്റിൽ 8 വിക്കറ്റിന് ജയിച്ച സന്ദർശകർ മൂന്ന് മത്സരങ്ങളുടെ പരമ്പര 3-0ന് സ്വന്തമാക്കി. ആദ്യ ടെസ്റ്റിൽ 74 റൺസിനും രണ്ടാം ടെസ്റ്റിൽ 26 റൺസിനുമാണ് ഇംഗ്ലണ്ട് ജയിച്ചത്. 17 വർഷങ്ങൾക്ക് ശേഷമാണ് ഇംഗ്ലണ്ട് പാകിസ്താനിൽ ടെസ്റ്റ് മത്സരം കളിച്ചത്.

സ്കോർ ചുരുക്കത്തിൽ: പാകിസ്ഥാൻ 304, 216. ഇംഗ്ലണ്ട്: 354, രണ്ടിന് 170.

രണ്ടാം ഇന്നിംഗ്സിൽ 170 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് നാലാം ദിനം രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ബെൻ ഡക്കറ്റ് (82), സാക്ക് ക്രോളി (41), ബെൻ സ്റ്റോക്സ് (35 നോട്ടൗട്ട്) എന്നിവരാണ് ഇംഗ്ലണ്ടിനായി തിളങ്ങിയത്.