രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട പാകിസ്ഥാൻ മാധ്യമപ്രവർത്തകൻ വെടിയേറ്റ് മരിച്ചു
ഇസ്ലാമാബാദ്: ഈ വർഷമാദ്യം പാകിസ്ഥാൻ സുരക്ഷാ ഏജൻസികൾ രാജ്യദ്രോഹക്കുറ്റം ചുമത്തിയ മാധ്യമപ്രവർത്തകൻ അർഷാദ് ഷെരീഫ്(49) കെനിയയിൽ വെടിവെച്ചു കൊല്ലപ്പെട്ടതായി ഭാര്യ ജാവേരിയ സിദ്ദീഖ് ട്വിറ്ററിൽ കുറിച്ചു. ഇമ്രാൻ ഖാന്‍റെ അടുത്ത അനുയായി ഷെഹ്ബാസ് ഗില്ലുമായി അഭിമുഖം നടത്തിയതിന് ഓഗസ്റ്റിൽ ഷെരീഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. ഇതേതുടർന്നാണ് ഷെഹ്ബാസ് രാജ്യം വിട്ട് കെനിയയിൽ അഭയം തേടിയത്.
രാജ്യത്തെ ശക്തരായ സൈന്യത്തിനെതിരെ ഇമ്രാൻ ഖാനെ ഉയർത്തിക്കാട്ടാൻ ഷെഹ്ബാസ് ഷെരീഫ് സർക്കാർ ശ്രമിക്കുന്നതിനെ അഭിമുഖത്തിൽ ഗിൽ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അർഷാദ് ഷെരീഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മാധ്യമപ്രവർത്തകനാണ് അദ്ദേഹം. എആർവൈ ടിവിയുടെ മുൻ റിപ്പോർട്ടറും ടിവി അവതാരകനുമായിരുന്നു അർഷാദ് ഷെരീഫ്.