പി കെ ശശിക്കെതിരെ പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമർശനം

പാലക്കാട്: പാലക്കാട് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ പി കെ ശശിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നു. ജില്ലയിൽ വിഭാഗീയത വളർത്തുന്നതിൽ ശശിക്ക് വലിയ പങ്കുണ്ടെന്നാണ് വിമർശനം. വിഭാഗീയതയെകുറിച്ച് പഠിക്കാൻ നിയോഗിച്ച അന്വേഷണ കമ്മിഷൻ അംഗങ്ങളായ ആനാവൂർ നാഗപ്പനും കെ.കെ ജയചന്ദ്രനുമാണ് വിമർശനം ഉന്നയിച്ചത്.

ജില്ലാ നേതൃത്വത്തെ മോശമായി കാണിക്കാനുള്ള ശ്രമം നടക്കുന്നുവെന്നും ആരോപണമുണ്ട്. കെ.ടി.ഡി.സി ചെയർമാനായിരുന്നിട്ടും പി.കെ ശശി കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. കെ.ടി.ഡി.സി ഓഫീസ് വിഭാഗീയ പ്രവർത്തനങ്ങളുടെ കേന്ദ്രമാക്കി മാറ്റുകയാണെന്നും വിമർശനമുണ്ട്.