ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണവുമായി പാൽതു ജാൻവർ

ബേസിൽ ജോസഫ് നായകനായി എത്തിയ ‘പാല്‍തു ജാന്‍വര്‍’ പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം നേടുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ ദിവസത്തെ കളക്ഷനെ കുറിച്ചുള്ള വാർത്തകളാണ് പുറത്ത് വന്നിരിക്കുന്നത്. 70-75 ലക്ഷം രൂപയാണ് ചിത്രം ആദ്യ ദിനം തന്നെ കേരള ബോക് സോഫീസിൽ കളക്ട് ചെയ്തത്.

നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ലെങ്കിലും ട്രാക്കര്‍മാരാണ് 70-75 ലക്ഷത്തിനുള്ളില്‍ കളക്ട് ചെയ്തതെന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിച്ച പാല്‍തു ജാന്‍വര്‍ ആദ്യ ദിനം നേടിയത് 710 ഷോകളാണ്.

സംഗീത് പി രാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബേസിലിനെ കൂടാതെ ഇന്ദ്രൻസ്, ജോണി ആന്‍റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയാ കുറുപ്പ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.