ന്യൂസിലൻഡ് പരമ്പരയ്ക്കുള്ള ടീമിനെ പാണ്ഡ്യ നയിക്കും; ടി20 സ്ക്വാഡിൽ സഞ്ജുവും
ന്യൂസിലൻഡ്: ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ നയിക്കും. രോഹിത് ശർമ, വിരാട് കോഹ്ലി, കെഎൽ രാഹുൽ എന്നിവർ ന്യൂസിലൻഡിൽ നടക്കാനിരിക്കുന്ന പരമ്പരയിൽ കളിക്കില്ല. ഈ സാഹചര്യത്തിലാണ് ടീമിനെ നയിക്കാനുള്ള ചുമതല പാണ്ഡ്യയെ ഏൽപ്പിച്ചത്.
മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ പാണ്ഡ്യ ടീമിനെ നയിക്കുമ്പോൾ റിഷഭ് പന്ത് വൈസ് ക്യാപ്റ്റനാകും. സഞ്ജു സാംസണെ ടി20 ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, സീനിയർ താരങ്ങളും പാണ്ഡ്യയും ഏകദിന പരമ്പരയിൽ കളിക്കില്ല. ഇതോടെ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ശിഖർ ധവാൻ നയിക്കും. പന്ത് തന്നെ വൈസ് ക്യാപ്റ്റന്‍റെ റോളിൽ തുടരും. സഞ്ജുവിനെയും ഏകദിന ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ടി20 ലോകകപ്പിന് ശേഷം നവംബർ 18നാണ് ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനം ആരംഭിക്കുന്നത്. നവംബർ 30 വരെ നീളുന്ന പര്യടനത്തിൽ മൂന്ന് ടി20 മത്സരങ്ങളും ഒരു ഏകദിനവും ഉൾപ്പെടും.