ആന്റി റാബിസ് വാക്സിനുകൾ പരിശോധിക്കാൻ പാനൽ രൂപീകരിക്കും ; മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടും പേവിഷബാധയേറ്റ് ആളുകൾ മരിച്ചതിൽ സംസ്ഥാനത്ത് ആശങ്ക വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ആശുപത്രികളിൽ നൽകുന്ന ആന്‍റി റാബിസ് വാക്സിന്‍റെ ഗുണനിലവാരം പരിശോധിക്കാൻ സർക്കാർ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

നായയുടെ കടിയേറ്റ് മരിച്ച സംഭവത്തിൽ അടിയന്തരപ്രമേയത്തിനുള്ള പ്രതിപക്ഷ നോട്ടീസിന് ആരോഗ്യമന്ത്രി വീണാ ജോർജ് മറുപടി നല്കുന്നതിനിടെ മുഖ്യമന്ത്രി ഇടപെട്ട് ആരോഗ്യവകുപ്പ് ഉടൻ സമിതി രൂപീകരിക്കുമെന്ന് നിയമസഭയെ അറിയിക്കുകയായിരുന്നു.

സംസ്ഥാനത്ത് അടുത്തിടെ ഉണ്ടായ പേവിഷബാധ മരണങ്ങളെക്കുറിച്ച് മൾട്ടി-ഡിസിപ്ലിനറി പാനൽ രണ്ടാഴ്ചയ്ക്കുള്ളിൽ പഠന റിപ്പോർട്ട് സമർപ്പിക്കും.