കപ്പുയർത്താൻ പത്താനും ഗംഭീറും; ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് ഫൈനല്‍ ഇന്ന്

ജയ്‌പൂര്‍: ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് ചാമ്പ്യൻമാരെ ഇന്നറിയാം. ഫൈനലിൽ ഇർഫാൻ പത്താൻ നയിക്കുന്ന ഭിൽവാര കിങ്സ് ഗൗതം ഗംഭീർ നയിക്കുന്ന ഇന്ത്യ ക്യാപിറ്റൽസിനെ നേരിടും. ജയ്പൂരിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. മിച്ചൽ ജോൺസൺ, ജാക് കാലിസ്, റോസ് ടെയ്ലർ എന്നിവർ ഇന്ത്യൻ ക്യാപിറ്റൽസിൽ അണിനിരക്കും. നമാൻ ഓജ, മോണ്ടി പനേസർ, യൂസഫ് പഠാൻ, എസ് ശ്രീശാന്ത്, ഷെയ്ൻ വാട്സൺ എന്നിവരാണ് ഇർഫാൻ നയിക്കുന്ന ടീമിലുള്ളത്.

ഭിൽവാര കിംഗ്സ് ടീം: ഇർഫാൻ പത്താൻ (ക്യാപ്റ്റൻ), സമിത് പട്ടേൽ, ഷെയ്ൻ വാട്സൺ, ടിം ബ്രെസ്നൻ, യൂസഫ് പഠാൻ, ഫിഡൽ എഡ്വേർഡ്സ്, ടിനോ ബെസ്റ്റ്, സുദീപ് ത്യാഗി, എസ് ശ്രീശാന്ത്, നിക്ക് കോംപ്റ്റൺ, ഒവൈസ് ഷാ, വില്യം പോർട്ടർഫീൽഡ്, മാറ്റ് പ്രയർ, നമാൻ ഓജ, മോണ്ടി പനേസർ.

ഇന്ത്യ ക്യാപിറ്റൽസ് ടീം: ഗൗതം ഗംഭീർ (ക്യാപ്റ്റൻ), ജോൺ മൂണി, രജത് ഭാട്ടിയ, രവി ബൊപാര, മിച്ചൽ ജോൺസൺ, ലിയാം പ്ലങ്കറ്റ്, മഷ്റഫെ മൊർത്താസ, പങ്കജ് സിംഗ്, ഗൗതം ഗംഭീർ, റോസ് ടെയ്ലർ, ദിനേഷ് രാംദിൻ, പ്രോസ്പർ ഓട്ടിയ, പ്രവീൺ താംബെ, ഹാമിൽട്ടൺ മസകഡ്സ, അസ്ഗർ അഫ്ഗാൻ, ഫര്‍വീസ് മഹറൂഫ്, ജാക്ക് കാലിസ്.