വിവാദങ്ങൾക്ക് വിരാമമിടാനാവാതെ ‘പത്താന്‍’; മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും രംഗത്ത്
ഷാരൂഖ് ഖാനും ദീപിക പദുക്കോണും ഒന്നിക്കുന്ന ‘പത്താൻ’ എന്ന ചിത്രത്തിലെ’ബേഷാരം രംഗ്’ എന്ന ഗാനത്തെ ചൊല്ലിയുള്ള വിവാദങ്ങൾക്ക്
ചുവടുപിടിച്ച് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയും രംഗത്ത്. ഗാനരംഗം മാറ്റാതെ മധ്യപ്രദേശിൽ ചിത്രം പ്രദർശിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തുക്ക്‌ഡെ സംഘത്തിന്‍റെ (ജെഎൻയു പ്രതിഷേധം) പിന്തുണക്കാരിയാണ് ദീപികയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദീപികയുടെ വസ്ത്രധാരണവും ചിത്രത്തിലെ ഗാനരംഗവും തിരുത്തേണ്ടതുണ്ട്. അല്ലാത്ത പക്ഷം ചിത്രം മധ്യപ്രദേശിൽ പ്രദർശിപ്പിക്കില്ല. വളരെ മലിനമായ മാനസികാവസ്ഥയിൽ നിന്നാണ് ഇതുപോലൊരു ഗാനം നിർമ്മിക്കുന്നത്, മിശ്ര പറഞ്ഞു.