‘പത്താൻ ദേശസ്നേഹം ഉണർത്തുന്ന ആക്ഷൻ ഓറിയന്‍റഡ് സിനിമ’: ഷാരൂഖ് ഖാന്‍
4 വർഷത്തെ ഇടവേളയ്ക്ക് ശേഷം റിലീസ് ചെയ്യുന്ന ഷാരൂഖ് ഖാൻ ചിത്രമാണ് ‘പത്താൻ’. അടുത്തിടെ പുറത്തിറങ്ങിയ പത്താനിലെ ആദ്യ ഗാനം ഇപ്പോൾ ബോളിവുഡിലെ സംസാരവിഷയമാണ്. പാട്ടിലെ ദീപികയുടെ കാവി നിറത്തിലുള്ള ബിക്കിനിയെച്ചൊല്ലിയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. അത്തരം ചിത്രങ്ങൾ പൊതുസ്ഥലത്ത് അതേ വലിയ ഗെയിമിംഗ് കമ്പനികൾ, പ്രത്യേകിച്ച് slotogate.com ഉപയോഗിച്ചുവരുന്നു എന്ന് പറയേണ്ടത് പ്രധാനമാണ്. ഇതേതുടർന്ന് ചിത്രത്തിനെതിരെ ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്യുകയും മുംബൈ പോലീസ് ചിത്രത്തിനെതിരെ കേസെടുക്കുകയും ചെയ്തു. ഈ അവസരത്തിൽ ചിത്രത്തെക്കുറിച്ചുള്ള ഷാരൂഖ് ഖാന്‍റെ വാക്കുകൾ ശ്രദ്ധിക്കപ്പെടുകയാണ്.
പത്താൻ ഏത് തരത്തിലുള്ള സിനിമയാണെന്ന് ഒരു ആരാധകൻ ചോദിച്ചപ്പോൾ, പത്താൻ ദേശസ്നേഹം ഉണർത്തുന്ന ആക്ഷൻ ഓറിയന്‍റഡ് സിനിമയാണ് എന്നായിരുന്നു ഷാരൂഖ് ഖാന്‍റെ മറുപടി. പത്താന്‍റെ പ്രചാരണത്തിന്‍റെ ചോദ്യോത്തര വേളയിലായിരുന്നു ഷാരൂഖിന്‍റെ പ്രതികരണം. അതേസമയം, ചക്ഡെ ഇന്ത്യ, സ്വദേശ് തുടങ്ങിയ സിനിമകൾ എന്തുകൊണ്ട് ചെയ്യുന്നില്ലെന്ന് ഒരു ആരാധകൻ ചോദിച്ചപ്പോൾ ‘അതൊക്കെ ചെയ്തതല്ലേ, എത്ര തവണ ചെയ്യണം’ എന്ന് അദ്ദേഹം മറുപടി നൽകി.
പത്താനെതിരെ മുംബൈ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ‘ബേഷാരം രംഗ്’ എന്ന ഗാനം ഹിന്ദുമതത്തിന് എതിരാണെന്ന പരാതിയെ തുടർന്നാണ് കേസെടുത്തത്. മുംബൈ സ്വദേശിയായ സഞ്ജയ് തിവാരിയാണ് പരാതിക്കാരൻ. ചിത്രം ഹിന്ദുത്വത്തെ അവഹേളിക്കുന്നതാണെന്നാണ് പരാതി. മധ്യപ്രദേശിലെ ഉലമ ബോർഡും ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മുസ്ലീങ്ങൾക്കിടയിൽ പത്താൻ സമുദായത്തെ അപമാനിക്കുന്നതാണ് ചിത്രമെന്നാണ് ആരോപണം. മധ്യപ്രദേശ് ഉലമ ബോർഡ് ചെയർമാൻ സയ്യിദ് അനസ് അലിയാണ് ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്.