പഠാന്‍ കാവി വിവാദം; സിനിമയ്ക്ക് പിന്തുണയുമായി പ്രകാശ് രാജ്
പഠാന്‍ എന്ന ചിത്രത്തിലെ ‘ബേഷരം രംഗ്’ എന്ന ഗാനത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിൽ പ്രതികരണവുമായി നടൻ പ്രകാശ് രാജ്. “കാവിവസ്ത്രം ധരിച്ചവർ ബലാത്സംഗകേസ് പ്രതികളെ മാലയിട്ട് സ്വീകരിക്കുന്നതും, പ്രായപൂർത്തിയാകാത്തവരെ ബലാത്സംഗം ചെയ്യുന്നതും പ്രശ്‌നമല്ല. എന്നാൽ സിനിമയിൽ ഒരു വസ്ത്രം ധരിക്കാൻ കഴിയില്ലേ, ഞാൻ ചോദിക്കുന്നു,” പ്രകാശ് രാജ് കുറിച്ചു.
‘ബേഷരം രംഗ്’ എന്ന ഗാനത്തിൽ ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിക്കുന്നുണ്ട്. പാട്ടിനെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര രംഗത്തെത്തിയതിന് പിന്നാലെ പഠാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ചിലർ പ്രതിഷേധിച്ചു.
വീർ ശിവജി എന്ന സംഘടനയിലെ അംഗങ്ങൾ ഷാരൂഖ് ഖാന്‍റെയും ദീപിക പദുക്കോണിന്‍റെയും കോലം കത്തിച്ചു. ‘ബേഷരം രംഗ്’ എന്ന ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നെന്നും ചിത്രം റിലീസ് ചെയ്യാൻ അനുവദിക്കരുതെന്നുമാണ് അവർ ആവശ്യപ്പെടുന്നത്. ഗാനരംഗം മാറ്റാതെ ചിത്രം മധ്യപ്രദേശിൽ പ്രദർശിപ്പിക്കില്ലെന്നും നരോത്തം മിശ്ര പറഞ്ഞു.