കോളേജ് പയ്യനായി പെപ്പെ; ​ഓ മേരി ലൈല ടീസർ എത്തി

ആന്‍റണി വർഗീസ് നായകനാകുന്ന ‘ഓ മേരി ലൈല’യുടെ ടീസർ പുറത്തിറങ്ങി. അഭിഷേക് കെ.എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയാണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്. ഒ മേരി ലൈല ഒരു കോളേജിന്‍റെ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയാണ്.

പോൾസ് എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ ഡോ.പോൾ വർഗീസാണ് ചിത്രം നിർമ്മിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തീയേറ്ററുകളിലെത്തിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം നവാഗതനായ അനുരാജ് ഒ.ബിയാണ് നിർവ്വഹിക്കുന്നത്.

ഒരു കോളേജ് വിദ്യാർത്ഥിയുടെ വേഷമാണ് ആന്‍റണി വർഗീസ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കാമ്പസിന്‍റെ പശ്ചാത്തലത്തിൽ ഒരു ബിഗ് ബജറ്റ് സിനിമയായാണ് ഇത് ഒരുക്കിയിരിക്കുന്നത്. ടീസറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ആന്‍റണിയെ കൂടാതെ ബാലചന്ദ്രൻ ചുള്ളിക്കാട്, നന്ദു, സെന്തിൽ കൃഷ്ണ, ബ്രിട്ടോ ഡേവിസ്, സോന ഓലിക്കൽ, നന്ദന രാജൻ, ശിവകാമി, ശ്രീജ നായർ തുടങ്ങി നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. എഡിറ്റർ കിരൺ ദാസ്, സംഗീതം അങ്കിത് മേനോൻ, പശ്ചാത്തലസംഗീതം ഗോപി സുന്ദർ, പ്രൊഡക്ഷൻ കണ്ട്രോളർ ജാവേദ് ചെമ്പ്. പി.ആർ.ഒ ശബരി.