75 ശതമാനം അഗ്നിവീറുകള്‍ക്കും ജോലി നല്‍കുമെന്ന് ഹരിയാന മുഖ്യമന്ത്രി
ന്യൂദല്‍ഹി: അഗ്നിപഥ് പദ്ധതി പ്രകാരം നാല് വർഷത്തെ സേവനത്തിന് ശേഷം മടങ്ങിയെത്തുന്ന സൈനികർക്ക് ജോലി നൽകുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടർ. അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഖട്ടാറിന്റെ പ്രഖ്യാപനം.
നാലു വർഷത്തെ സേവനത്തിന് ശേഷം മടങ്ങിയെത്തുന്ന അഗ്നിവീരന്മാരില്‍ 75 ശതമാനം പേർക്കും ഹരിയാന സർക്കാർ ജോലി നൽകും. ഗ്രൂപ്പ് സി ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഏത് കേഡറിലും ജോലി ചെയ്യാം. അല്ലെങ്കിൽ പോലീസിൽ ജോലിയുണ്ട്. അവർക്ക് അതും ചെയ്യാൻ കഴിയും” ഘട്ടര്‍ പറഞ്ഞു.