നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകളുടെ പെർമിറ്റ് റദ്ദാക്കും: ട്രാൻസ്പോർട്ട് കമ്മീഷണർ
കൊച്ചി: വടക്കഞ്ചേരിയിലെ അപകടകാരണങ്ങൾ സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പിന്‍റെ റിപ്പോർട്ട് ലഭിച്ച ശേഷം കർശന നടപടി സ്വീകരിക്കാനാണ് സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണറുടെ തീരുമാനം. നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസുകളുടെ പെർമിറ്റ് റദ്ദാക്കാനാണ് തീരുമാനം. വേഗപ്പൂട്ടിൽ കൃത്രിമം കാണിച്ച വാഹന ഡീലർമാർക്കെതിരെയും കേസെടുക്കും.
നിയമം ലംഘിക്കുന്നതിനാണ് സാധാരണയായി പിഴ ഈടാക്കാറുണ്ട്. എന്നാൽ പിഴയടച്ച ശേഷം പഴയ രീതിയിൽ വീണ്ടും നിരത്തിലിറക്കുന്നതാണ് പതിവ്. ഇതൊഴിവാക്കാൻ ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കും. ആവശ്യമെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ എസ്.ശ്രീജിത്ത് പറഞ്ഞു.