പശുവിനെ ദേശീയ മൃഗമാക്കാന്‍ ഹർജി; വേറെ ജോലിയുണ്ടെന്ന് കോടതി

ഡൽഹി : പശുവിനെ ദേശീയ മൃഗമാക്കാൻ കേന്ദ്രത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് കോടതിയുടെ കടമയാണോയെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.

പശു സംരക്ഷിക്കപ്പെടേണ്ട മൃഗമാണെന്നും കേന്ദ്രസർക്കാർ പശുവിന് പ്രാധാന്യം നൽകുന്നുവെന്നും ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് കോടതി തള്ളിയത്. ഇത്തരം ഹർജികൾക്കെതിരെ പിഴ ഈടാക്കുമെന്നും കോടതി വ്യക്തമാക്കി. പശുവിനെ ദേശീയ മൃഗമാക്കാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഗോവനഷ് സേവ സദൻ ആണ് സുപ്രീം കോടതിയെ സമീപിച്ചത്.