പിഎഫ്ഐ നിരോധനത്തെ പിന്തുണക്കുന്നില്ലെന്ന് കാസിം ഇരിക്കൂർ 

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ വിലക്കിനെതിരെ പ്രതികരിച്ച് ഐഎൻഎൽ. നിരോധനത്തിലൂടെ ഒരു പ്രത്യയശാസ്ത്രത്തെയും ഉൻമൂലനം ചെയ്യാൻ കഴിയില്ലെന്നും ആർഎസ്എസ് തന്നെ ഇതിന് ഉദാഹരണമാണെന്നും ഐഎൻഎൽ നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏതെങ്കിലും പ്രത്യയശാസ്ത്രത്തെ നശിപ്പിക്കാനുള്ള ഒരു മാർഗമല്ല നിരോധനം. പകരം അതിനെ പ്രത്യയശാസ്ത്രപരമായി നേരിടണം. അതുകൊണ്ട് തന്നെ പോപ്പുലർ ഫ്രണ്ട് നിരോധനത്തെ പിന്തുണയ്ക്കുന്നില്ല,” ഐഎൻഎൽ നേതാവ് കാസിം ഇരിക്കൂർ വിശദീകരിച്ചു.

നിരോധിത സംഘടനയായ റിഹാബ് ഫൗണ്ടേഷനുമായി ഐഎൻഎൽ ദേശീയ അധ്യക്ഷൻ മുഹമ്മദ് സുലൈമാനും മന്ത്രി അഹമ്മദ് ദേവർകോവിലിനും അടുത്ത ബന്ധമുണ്ടെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ ആരോപണം നേതാക്കൾ തള്ളി. 

റീഹാബ് ഫൗണ്ടേഷൻ തുടക്കത്തിൽ ഒരു നല്ല സംഘടനയായി പ്രവർത്തിച്ചുവെന്നും പിന്നീട് തീവ്രവാദ ഗ്രൂപ്പുകൾ നുഴഞ്ഞുകയറിയതിനെ തുടർന്ന് മുഹമ്മദ് സുലൈമാൻ അതിൽ നിന്ന് പിൻവാങ്ങിയെന്നും നേതാക്കൾ വിശദീകരിച്ചു. മുഹമ്മദ് സുലൈമാന് നിലവിൽ റീഹാബ് ഫൗണ്ടേഷനുമായി ബന്ധമില്ല. ഐ.എൻ.എൽ പാർട്ടി പ്രവർത്തനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാണ് അദ്ദേഹം ഇപ്പോൾ മുന്നോട്ട് പോകുന്നതെന്നാണ് നേതാക്കളുടെ വിശദീകരണം.