ഫൈസറിന്റെ ആർഎസ്വി വാക്സിൻ ഗുരുതരമായ രോഗം തടയുന്നതിൽ 86% ഫലപ്രദം

മൂന്നാം ഘട്ട ട്രയൽ പ്രകാരം ഫാർമ ഭീമനായ ഫൈസറിന്‍റെ റെസ്പിറേറ്ററി സിൻസൈറ്റിയൽ വൈറസ് (ആർഎസ്വി) വാക്സിൻ പ്രായമായവരിൽ ഗുരുതരമായ രോഗം തടയുന്നതിൽ ഏകദേശം 86% ഫലപ്രദം.

ആർഎസ്വി ഒരു സാധാരണ ശ്വസന വൈറസാണ്. നേരിയതോ ജലദോഷം പോലുള്ളതോ ആയ ലക്ഷണങ്ങൾ അനുഭവപ്പെട്ട് ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ മിക്ക ആളുകളും അണുബാധയിൽ നിന്ന് സുഖം പ്രാപിക്കുന്നു. പക്ഷേ വൈറസ് ന്യുമോണിയ, ബ്രോങ്കിയോലൈറ്റിസ് അല്ലെങ്കിൽ മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.

കുട്ടികൾ, മുതിർന്നവർ, ചില ആരോഗ്യ പ്രശ്നങ്ങളുള്ള ആളുകൾ എന്നിവർക്ക് ഗുരുതരമായ അസുഖങ്ങളും,മരണവും സംഭവിക്കാനുള്ള സാധ്യതയുണ്ട്. ഇത്തരത്തിൽ സംഭവിക്കുന്ന 1,60,000 മരണങ്ങളിൽ ഭൂരിഭാഗവും ആർഎസ്വിയുമായി ബന്ധപ്പെട്ടതാണ്. ആർ.എസ്.വി.ക്ക് ചില ചികിത്സകൾ ഉണ്ടെങ്കിലും, പതിറ്റാണ്ടുകൾ പരിശ്രമിച്ചിട്ടും വാക്സിൻ ഇല്ല.