എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് അവരുടെ ഹോം പേജിലെ മെനു ഇനമായ ‘ഡാറ്റാ ഷീറ്റ്’ ക്ലിക്കുചെയ്ത് ഡാറ്റാ ഷീറ്റ് ഡൗൺലോഡ് ചെയ്യാം.

അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും ആറ് മുതൽ 11 വരെ തീയതികളിൽ അലോട്ട്മെന്റ് മെമ്മോ പ്രകാരമുള്ള കോളേജുകളിൽ പ്രവേശനം നേടണം. ബന്ധപ്പെട്ട കോളേജുകൾ എഞ്ചിനീയറിംഗ്/ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള പ്രവേശന തീയതിയും സമയവും ഉൾപ്പെടെ വിശദമായ ഷെഡ്യൂൾ അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.