പിയാനോ വായന തലച്ചോറിന്റെ പ്രവർത്തനശേഷി വർദ്ധിപ്പിക്കും; പഠന റിപ്പോർട്ട്

പിയാനോ വായിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനശേഷി കൂടുതൽ കാര്യക്ഷമമാകും എന്ന് പുതിയ പഠന റിപ്പോർട്ട്. യുകെയിലെ ബാത്ത് സർവകലാശാലയിലെ ഗവേഷകർ ആണ് ഈ കണ്ടെത്തലിനു പിന്നിൽ.

തലച്ചോറിലെ ന്യൂറൽ സർക്യൂട്ടുകളുടെ രൂപീകരണം, പ്രവർത്തനം, ആശയവിനിമയം എന്നിവയിൽ സംഗീതത്തിന് ശക്തമായ സ്വാധീനമുണ്ടെന്ന് ശാസ്ത്രം വളരെക്കാലം മുൻപേ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇതിൽ നിന്ന് വ്യത്യസ്തമായി പിയാനിസ്റ്റുകൾക്ക് ചെറുപ്പം മുതലേയുള്ള നിരന്തരമായ പരിശീലനത്തിലൂടെ മറ്റുള്ളവരെക്കാൾ കാര്യക്ഷമതയുള്ള തലച്ചോർ നേടിയെടുക്കാൻ സാധിക്കുമോ എന്നാണ് ഗവേഷകർ പഠനം നടത്തിയത്. ശാസ്ത്രജ്ഞനായ യൂക്കിംഗ് ചെ ആണ് ഗവേഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്.