അഗ്നിപഥ്; പ്രതിഷേധത്തില്‍ പങ്കെടുത്തില്ലെന്ന് പ്രതിജ്ഞ ചെയ്താൽ മാത്രം ജോലി

അഗ്നിപഥിലെ പ്രതിഷേധം ശക്തമായിട്ടും വഴങ്ങാതെ കേന്ദ്രം. പദ്ധതിക്കെതിരായി ഒരുവിധത്തിലുള്ള പ്രതിഷേധത്തിലും പങ്കെടുത്തില്ലെന്ന് പ്രതിജ്ഞ ചെയ്താല്‍ മാത്രമേ ജോലിക്ക് അപേക്ഷിക്കാനാകൂ എന്നാണ് കേന്ദ്രത്തിന്റെ പുതിയ നിലപാട്.

“അച്ചടക്കമാണ് ഇന്ത്യൻ സൈന്യത്തിന്റെ അടിത്തറ. അവിടെ അക്രമത്തിന് ഇടമില്ല. അഗ്നിപഥ് പദ്ധതിക്കായി അപേക്ഷിക്കുന്ന ഓരോ വ്യക്തിയും തങ്ങൾ സമരത്തിന്റെ ഭാഗമായിട്ടില്ലെന്നും നാശനഷ്ടങ്ങൾ വരുത്തിയിട്ടില്ലെന്നും സർട്ടിഫിക്കറ്റ് നൽകണം. പോലീസ് വെരിഫിക്കേഷൻ നിർബന്ധമാണ്. അതില്ലാതെ ആർക്കും അഗ്നിപഥിന്റെ ഭാഗമാകാൻ കഴിയില്ല,” സൈനികകാര്യ അഡീഷണൽ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ അനിൽ പുരി പത്രസമ്മേളനത്തിൽ പറഞ്ഞു.

പ്രതിഷേധക്കാർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അവർക്ക് പദ്ധതിയിൽ ചേരാൻ കഴിയില്ല. അപേക്ഷകർ എൻറോള്‍മെന്റ് ഫോമിലും പ്രതിഷേധത്തിന്റെ ഭാഗമല്ലെന്ന് രേഖാമൂലം എഴുതി നൽകണം.