ഐ.എൻ.എസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

കൊച്ചി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വിമാനവാഹിനി കപ്പൽ ഐ.എൻ.എസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. കൊച്ചി നാവികസേന ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവരും പ​ങ്കെടുത്തിരുന്നു. നാവികസേനയുടെ പുതിയ പതാകയും മോദി അനാച്ഛാദനം ചെയ്തു. ഇതോടെ സ്വ​ന്ത​മാ​യി വി​മാ​ന വാ​ഹി​നി രൂ​പ​ക​ൽ​പ​ന ചെ​യ്യാ​നും നി​ർ​മി​ക്കാ​നും ക​രു​ത്തു​ള്ള ലോ​ക​ത്തെ ആ​റാ​മ​ത്തെ രാ​ജ്യ​മാ​യി ഇന്ത്യ മാറി. രാ​ജ്യ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ദൗ​ത്യം ഏ​റ്റെ​ടു​ത്ത്​ പൂ​ർ​ത്തീ​ക​രി​ച്ച​ത് കൊ​ച്ചി​യി​ലെ ക​പ്പ​ൽ​ശാ​ല​യാ​ണ്.​ വി​മാ​ന​വാ​ഹി​നി ക​പ്പ​ൽ നി​ർ​മി​ക്കു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ ക​പ്പ​ൽ​ശാ​ല​യാ​യി കൊ​ച്ചി മാ​റു​മ്പോ​ൾ കേ​ര​ള​ത്തി​നും ഇ​ത്​ അ​ഭി​മാ​ന നിമിഷമാണ്. നി​ർ​മാ​ണ​ഘ​ട്ട​ത്തി​ന്​ ശേ​ഷ​വും ക​ട​ലി​ലും തീ​ര​ത്തു​മു​ള്ള പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി ജൂ​ലൈ അ​വ​സാ​നം​ വി​ക്രാ​ന്ത് നാ​വി​ക​സേ​ന​ക്ക്​ കൈ​മാ​റി​യി​രു​ന്നു. ഇ​ന്‍റീ​ജ​ന​സ് എ​യ​ർ ക്രാ​ഫ്റ്റ് കാ​രി​യ​ർ-1 (ഐ.​എ.​സി-1)​എ​ന്നാ​ണ്​ നാ​വി​ക​സേ​ന രേ​ഖ​ക​ളി​ൽ ഈ ​ക​പ്പ​ൽ നി​ല​വി​ൽ അ​റി​യ​പ്പെ​ടു​ന്ന​ത്