ജാർഘണ്ഡില്‍ വിമാനത്താവളം ഉള്‍പ്പടെ 16,800 കോടിയിലധികം രൂപയുടെ പദ്ധതി മോദി ഉദ്ഘാടനം ചെയ്തു

ദില്ലി: ജാർഖണ്ഡിലെ ദിയോഗറിൽ വിമാനത്താവളം ഉൾപ്പെടെ 16,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ബാബ ബൈദ്യനാഥിന്‍റെ അനുഗ്രഹാശിസ്സുകളോടെ 16,000 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു. ജാർഖണ്ഡിന്‍റെ ആധുനിക കണക്റ്റിവിറ്റി, ഊർജം, ആരോഗ്യം, വിശ്വാസം, ടൂറിസം മേഖലകൾക്ക് ഇവ വലിയ ഉത്തേജനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എട്ടു വർഷത്തോളമായി സംസ്ഥാനങ്ങളുടെ വികസനത്തിലൂടെ രജ്യത്തിന്‍റെ വികസനമെന്ന ആശയവുമയി ഞങ്ങൾ പ്രവർത്തിച്ചുവരുകയണെന്ന് പ്രധനമന്ത്രി പറഞ്ഞു. കഴിഞ്ഞ എട്ട് വർഷത്തിനിടെ ജാർഖണ്ഡിനെ ദേശീയ പാത, റെയിൽ വേ, വ്യോമപാത, ജലപാത എന്നിവയുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഈ സൗകര്യങ്ങളെല്ലാം സംസ്ഥാനത്തിന്‍റെ സാമ്പത്തിക വികസനത്തെ ത്വരിതപ്പെടുത്തും. ഇന്ന് ജാർഘണ്ഡിന് രണ്ടാമത്തെ വിമാനത്താവളം ലഭിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബാബ ബൈദ്യനാഥിന്റെ ഭക്തർക്ക് ഇത് വലിയ ആശ്വാസമാണ്. ഉഡാൻ പദ്ധതി പ്രകാരം വിമാനയാത്ര സാധാരണക്കാർക്ക് താങ്ങാനാവുന്നതാക്കി. ഈ സാഹചര്യത്തിൽ ഗവർൺമെന്‍റിന്‍റെ പരിശ്രമങ്ങളുടെ ഗുണഫലങ്ങൾ ഇന്ന് രജ്യത്തുടനീളം ദൃശ്യമയിരിക്കുകയണെന്ന് പ്രധനമന്ത്രി അഭിപ്രായപ്പെട്ടു.