വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി

ഹരിയാന: വ്യാജവാർത്തകൾക്കും അവയുടെ പ്രചാരണത്തിനുമെതിരേ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു വ്യാജ വാർത്തയ്ക്ക് ഒരു പ്രശ്നം ദേശീയ തലത്തിൽ ആശങ്കാജനകമാക്കാനുള്ള ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ യോഗമായ ചിന്തൻ ശിബിരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഏതെങ്കിലും വിവരങ്ങൾ ഫോർവേഡ് ചെയ്യുന്നതിന് മുമ്പ് ഒരാൾ പത്ത് തവണ ചിന്തിക്കണം. നിങ്ങൾ അത് വിശ്വസിക്കുന്നതിന് മുമ്പ്, അത് യഥാർത്ഥമാണോ എന്ന് നിങ്ങൾ പരിശോധിക്കണം. എല്ലാ പ്ലാറ്റ്ഫോമുകളിലും വിവരങ്ങളുടെ സത്യസന്ധത പരിശോധിക്കാനുള്ള സംവിധാനങ്ങൾ ഉണ്ട്. വ്യത്യസ്ത സ്ഥലങ്ങളിൽ തിരയുകയാണെങ്കിൽ, നിങ്ങൾക്ക് അതിനെക്കുറിച്ച് പുതിയ അറിവ് ലഭിക്കും.

വ്യാജവാർത്തകൾ വസ്തുതാ പരിശോധനയ്ക്ക് വിധേയമാക്കേണ്ടത് നിർബന്ധമാണ്. സാങ്കേതികവിദ്യയ്ക്ക് ഇതിൽ വലിയ പങ്ക് വഹിക്കാൻ കഴിയും. സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നതിന് മുമ്പ് അവയുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കേണ്ടതുണ്ട്.” -പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.