ശ്രീജിത്ത് രവിക്കെതിരായ പോക്‌സോ കേസ് ഗൗരവതരമെന്ന് അമ്മ; അന്വേഷണത്തിന് നിര്‍ദേശം

തൃശ്ശൂർ: ശ്രീജിത്ത് രവിക്കെതിരായ പോക്സോ കേസിൽ ശക്തമായ നടപടി സ്വീകരിക്കാനാണ് അമ്മയുടെ തീരുമാനം. സംഭവത്തിൽ സംഘടനാ അന്വേഷണം നടത്താൻ അമ്മ പ്രസിഡന്‍റ് മോഹൻലാൽ നിർദേശം നൽകിയതായാണ് റിപ്പോർട്ട്.

കുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയെന്നാരോപിച്ച് വ്യാഴാഴ്ച രാവിലെയാണ് ശ്രീജിത്ത് രവിയെ തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇത് രണ്ടാം തവണയാണ് സമാനമായ കേസിൽ ഇയാൾ അറസ്റ്റിലാകുന്നത്. കുറ്റകൃത്യം ആവർത്തിക്കുന്നത് അസോസിയേഷനെ അവഹേളിക്കുന്നതാണെന്നും അതിനാൽ നടപടിയെടുക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

രണ്ട് ദിവസം മുമ്പ് തൃശൂർ അയ്യന്തോളിൽ ശ്രീജിത്ത് രവി കുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയിരുന്നു. പാർക്കിന് സമീപം 11 ഉം 5 ഉം വയസ്സുള്ള രണ്ട് കുട്ടികളുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ ശേഷം പ്രതി കാറില്‍ പോവുകയായിരുന്നു.