സോവിയറ്റ്-കമ്മ്യൂണിസ്റ്റ് ഭരണകാലത്തെ സ്മാരകങ്ങള്‍ പൊളിച്ചുനീക്കി പോളണ്ട്

വാര്‍സോ: സോവിയറ്റ്-കമ്യൂണിസ്റ്റ് ഭരണകാലത്തെ റെഡ് ആർമി സ്മാരകങ്ങൾ പോളണ്ട് പൊളിച്ചു നീക്കി. 1940കളിലെ നാല് സ്മാരകങ്ങളാണ് നീക്കം ചെയ്തത്.

ജർമ്മൻ നാസി സൈന്യവുമായുള്ള പോരാട്ടത്തിൽ കൊല്ലപ്പെട്ട റെഡ് ആർമി സൈനികരുടെ ഓർമയ്ക്കായി നിർമ്മിച്ച കോൺക്രീറ്റ് സ്തൂപങ്ങൾ ബുൾഡോസറുകൾ ഉപയോഗിച്ചാണ് തകർത്തത്. വ്യാഴാഴ്ചയാണ് തൊഴിലാളികൾ ഡ്രില്ലുകളും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് ഇവ നീക്കം ചെയ്തത്.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം നിലനിൽക്കുന്ന റഷ്യയുടെ ആധിപത്യത്തിന്‍റെ പ്രതീകങ്ങള്‍ നീക്കം ചെയ്യാനും യുക്രെയ്നിനെതിരായ റഷ്യയുടെ ആക്രമണങ്ങളെ അപലപിക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം.