ബംഗ്ലാദേശ് ഗായകൻ ഹീറോ അലോമിനോട് പാട്ട് നിർത്താൻ ആവശ്യപ്പെട്ട് പോലീസ്

ഇന്റർനെറ്റിൽ വലിയ ആരാധകവൃന്ദമുള്ള ബംഗ്ലാദേശി ഗായകൻ ഹീറോ അലോമിനെ പോലീസ് വലിച്ചിഴച്ച് കൊണ്ടുപോയി ഗാനങ്ങൾ ആലപിക്കുന്നത് നിർത്താൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴി തിരിച്ചിരിക്കുകയാണ്. ഇയാൾക്ക് ഏകദേശം രണ്ട് ദശലക്ഷം ഫേസ്ബുക്ക് ഫോളോവേഴ്‌സും യൂട്യൂബിൽ ഏകദേശം 1.5 ദശലക്ഷം സബ്സ്ക്രൈബർമാരുമുണ്ട്.

പരമ്പരാഗത അറബ് വസ്ത്രത്തിൽ ഒട്ടകങ്ങളെ പശ്ചാത്തലമാക്കി മണൽത്തിട്ടയിൽ അദ്ദേഹം പ്രത്യക്ഷപ്പെടുന്ന “അറേബ്യൻ സോംഗ്” 17 ദശലക്ഷം വ്യൂസ് നേടിയതായാണ് റിപ്പോർട്ട്.