പൊലീസ് നോട്ടീസ് നൽകാതെയാണ് തന്നെ കൊണ്ടുപോയതെന്ന് സരിത്ത്
പൊലീസ് നോട്ടീസ് നൽകാതെയാണ് തന്നെ കൊണ്ടുപോയതെന്ന് സരിത്ത്. വിജിലൻസ് ഓഫീസിൽ സ്വപ്നയുടെ മൊഴിയെ കുറിച്ചാണ് ചോദിച്ചതെന്നും സരിത്ത് പറഞ്ഞു. ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സരിത്ത്.
ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ടെന്നും ഈ മാസം 16ന് തിരുവനന്തപുരം വിജിലൻസ് ഓഫീസിൽ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്നും സരിത്ത് പറഞ്ഞു.
വീട്ടിലെത്തിയപ്പോൾ പോലീസുകാരനാണോ ഗുണ്ടയാണോ എന്ന് അറിയില്ലെന്നും, കാറിൽ കയറിയ ശേഷമാണ് വിജിലൻസിൽ നിന്നാണെന്ന് പറഞ്ഞെന്നും സരിത്ത് പറഞ്ഞു.