വീണ്ടും രാഷ്ട്രീയ തിരിച്ചടി; ഇമ്രാൻ ഖാനെ അയോഗ്യനാക്കി പാക് തിരഞ്ഞെടുപ്പ് കമ്മീഷന്‍
ലാഹോര്‍: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പാക് തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യനാക്കി. ഇമ്രാൻ ഖാനെ പാക് പാർലമെന്‍റിൽ അംഗമാകുന്നതിൽ നിന്നാണ് അയോഗ്യനാക്കിയത്. അഞ്ച് വർഷത്തേക്കാണ് വിലക്ക് എന്നാണ് റിപ്പോർട്ടുകൾ.
അഴിമതിക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇമ്രാൻ ഖാനെ അയോഗ്യനാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഏകകണ്ഠമായി തീരുമാനിച്ചത്.