പൊള്ളാർഡ് ഐപിഎല്ലിൽനിന്ന് വിരമിച്ചു; ബാറ്റിങ് കോച്ചായി മുംബൈ ഇന്ത്യൻസിനൊപ്പം തുടരും

വെറ്ററൻ വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ കീറോൺ പൊള്ളാർഡ് ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് വിരമിച്ചു. മുംബൈ ഇന്ത്യൻസിനൊപ്പം ഐപിഎൽ യാത്ര ആരംഭിച്ച പൊള്ളാർഡ് അതേ ടീമിൽനിന്ന് തന്നെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. മുംബൈ ഇന്ത്യൻസുമായുള്ള ആത്മബന്ധം കണക്കിലെടുത്ത് ബാറ്റിങ് കോച്ചായി തുടരാനുള്ള മാനേജ്മെന്‍റിന്‍റെ ക്ഷണം പൊള്ളാർഡ് അംഗീകരിച്ചു.

“കുറച്ച് വർഷങ്ങൾ കൂടി ഐപിഎല്ലിൽ കളിക്കാൻ ആഗ്രഹമുണ്ടായിരുന്നു, എന്നാൽ മുംബൈ ഇന്ത്യൻസിനൊപ്പം ഇനി കളിക്കാരനായി തുടരാനാകില്ല. ഇത്രയും കാലം കളിച്ച ടീമിനെതിരെ കളിക്കാൻ ആഗ്രഹിക്കാത്തതിനാൽ ഐപിഎൽ മതിയാക്കുന്നു. ഒരിക്കൽ മുംബൈ ഇന്ത്യൻസ് ആയിരുന്നയാൾ എപ്പോഴും മുംബൈ ഇന്ത്യൻസാകണം. ഇത് എംഐയോടുള്ള വൈകാരിക വിടവാങ്ങലല്ല, എന്നിരുന്നാലും ഐപിഎല്ലിൽ ബാറ്റിംഗ് കോച്ചിന്റെ റോൾ ഏറ്റെടുക്കാനും മുംബൈ ഇന്ത്യൻസ് എമിറേറ്റ്സിനൊപ്പം കളിക്കാനും ഞാൻ സമ്മതിച്ചിട്ടുണ്ട്.” ട്വിറ്ററിൽ പങ്കുവെച്ച വിരമിക്കൽ കുറിപ്പിൽ പൊള്ളാർഡ് എഴുതി.