പൊള്ളാർഡ് ഇനി മുംബൈ ജഴ്സി അണിയില്ല; ഫ്രാഞ്ചൈസി റിലീസ് ചെയ്തത് അഞ്ച് താരങ്ങളെ

കൊല്‍ക്കത്ത: മുംബൈ ഇന്ത്യൻസിലെ സുപ്രധാന താരങ്ങളിൽ ഒരാളായ വെസ്റ്റ് ഇൻഡീസ് താരം കീറോൺ പൊള്ളാർഡ് ഇനി ടീമിൽ കളിക്കില്ല. വരുന്ന ഐപിഎൽ സീസണ് മുന്നോടിയായി പൊള്ളാർഡിനെ മുംബൈ റിലീസ് ചെയ്തു എന്നാണ് റിപ്പോർട്ടുകൾ. പൊള്ളാർഡ് ഉൾപ്പെടെ അഞ്ച് താരങ്ങളെ മുംബൈ റിലീസ് ചെയ്തു എന്നാണ് റിപ്പോർട്ട്.

2010 മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ സ്ഥിരസാന്നിധ്യമാണ് 35കാരനായ പൊള്ളാര്‍ഡ്. മുംബൈ ഇന്ത്യന്‍സിനെ പല നിര്‍ണായക മത്സരങ്ങിലും പൊള്ളാര്‍ഡ് വിജയത്തിലെത്തിച്ചിരുന്നു. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിൽ നിന്ന് ഓസീസ് പേസ്ബൗളര്‍ ജേസണ്‍ ബെഹ്‌റന്‍ഡോഴ്ഫിനെ മുംബൈ സ്വന്തമാക്കിയിട്ടുണ്ട്.

ഗുജറാത്ത് ടൈറ്റന്‍സിന്റെ പേസ് ബൗളറായ ന്യൂസീലന്‍ഡ് താരം ലോക്കി ഫെര്‍ഗൂസനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി.