230 കോടി കടന്ന് ‘പൊന്നിയിന്‍ സെല്‍വന്‍’; വന്‍സ്വീകരണം
കൽക്കിയുടെ ചരിത്രനോവലിനെ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്ത ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രം അതിന്‍റെ വിജയക്കുതിപ്പ് തുടരുന്നു. 230 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയത്. സെപ്റ്റംബർ 30ന് റിലീസ് ചെയ്ത ചിത്രം മൂന്ന് ദിവസം പൂർത്തിയാക്കി.
ആദ്യ ദിനം 25.86 കോടി രൂപയാണ് ചിത്രം തമിഴ്നാട്ടിൽ നിന്ന് മാത്രം നേടിയത്. ഈ വർഷത്തെ മികച്ച ഓപ്പണിംഗ് ചിത്രങ്ങളുടെ പട്ടികയിൽ ‘പൊന്നിയിൻ സെൽവൻ’ മൂന്നാം സ്ഥാനത്താണ്. അജിത്തിന്‍റെ ‘വലിമൈ’ ആണ് ഒന്നാം സ്ഥാനത്ത്. വരുമാനം 36.17 കോടി രൂപയാണ്. രണ്ടാം സ്ഥാനത്തുള്ള ‘ബീസ്റ്റ്’ 26.40 കോടി രൂപ നേടി. ‘പൊന്നിയിൻ സെൽവൻ’ ‘വിക്രമി’നെ പിന്നിലാക്കി മൂന്നാം സ്ഥാനത്തെത്തി. 20.61 കോടി രൂപയാണ് വിക്രം ആദ്യ ദിനം നേടിയത്.
വിദേശ രാജ്യങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്ത് നിന്ന് 40 കോടി രൂപയാണ് ആദ്യ ദിനം ചിത്രം കളക്ട് ചെയ്തത്. യുഎസ് ബോക്സോഫീസിൽ മാത്രം 15 കോടി രൂപയാണ് ചിത്രം നേടിയത്.