തമിഴ്‌നാട്ടില്‍ 200 കോടി നേടി ‘പൊന്നിയിന്‍ സെല്‍വന്‍’
കൽക്കിയുടെ ചരിത്രനോവലിനെ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്ത ‘പൊന്നിയിൻ സെൽവൻ’ മുന്നേറ്റം തുടരുന്നു. തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡ് ചിത്രം സ്വന്തമാക്കി. 200 കോടി കടന്ന ചിത്രം കമൽ ഹാസൻ നായകനായി എത്തിയ ലോകേഷ് കനകരാജിന്‍റെ വിക്രമിന്‍റെ റെക്കോർഡാണ് മറികടന്നത്. ചിത്രത്തിന്‍റെ മൊത്തം വരുമാനം 435 കോടി കവിഞ്ഞു. ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
ആദ്യ ദിനം തന്നെ 25.86 കോടി രൂപയാണ് ചിത്രം തമിഴ്നാട്ടിൽ മാത്രം നേടിയത്. ഈ വർഷത്തെ മികച്ച ഓപ്പണിംഗ് ചിത്രങ്ങളുടെ പട്ടികയിൽ ‘പൊന്നിയിൻ സെൽവൻ’ മൂന്നാം സ്ഥാനത്താണ്. അജിത്തിന്‍റെ ‘വലിമൈ’ ആണ് ഒന്നാം സ്ഥാനത്ത്. വരുമാനം 36.17 കോടി രൂപയാണ്. രണ്ടാം സ്ഥാനത്തുള്ള ‘ബീസ്റ്റ്’ 26.40 കോടി രൂപ നേടി. ‘പൊന്നിയിൻ സെൽവൻ’ ‘വിക്രമി’നെ പിന്നിലാക്കി മൂന്നാം സ്ഥാനത്തെത്തി. 20.61 കോടി രൂപയാണ് വിക്രം ആദ്യ ദിനം നേടിയത്.
‘പൊന്നിയിൻ സെൽവൻ’ റിലീസിന് മുന്നോടിയായി അഡ്വാൻസ് ബുക്കിംഗിൽ നിന്ന് 17 കോടി രൂപ നേടി. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് ജൂണിൽ റിലീസ് ചെയ്ത വിക്രം സ്ഥാപിച്ച റെക്കോർഡ് പൊന്നിയിൻ സെൽവൻ തകർത്തു. ആദ്യ ദിനം ‘വിക്രമി’ന്‍റെ പ്രീ-ബുക്കിംഗ് വരുമാനം 15 കോടി രൂപയായിരുന്നു.