നിയമക്കുരുക്കിൽ പൊന്നിയിൻ സെൽവൻ; വിക്രമിനും മണിരത്‌നത്തിനും എതിരെ നോട്ടീസ്

‘പൊന്നിയിൻ സെൽവന്‍റെ’ ടീസർ സിനിമാപ്രേമികൾക്കിടയിൽ തരംഗമാകായതിന് പിന്നാലെ നിയമക്കുരുക്കിൽ അകപ്പെട്ടിരിക്കുകയാണ് ചിത്രത്തിൻ്റെ നിർമ്മാതാക്കൾ. ‘പൊന്നിയിൻ സെൽവനിൽ’ ചോളന്മാരുടെ ചരിത്രം തെറ്റായി ചിത്രീകരിക്കപ്പെട്ടുവെന്ന് ആരോപിച്ച് നടൻ വിക്രമിനും സംവിധായകൻ മണിരത്നത്തിനുമെതിരെ അഭിഭാഷകൻ സെൽവമാണ് കോടതി നോട്ടീസ് അയച്ചത്. ചോളന്മാർക്ക് പരമ്പരാഗത അടയാളമായ നാമം ഇല്ല , അതേസമയം ചിത്രത്തിലെ വിക്രം അവതരിപ്പിക്കുന്ന ആദിത്യ കരികാലൻ എന്ന കഥാപാത്രത്തെ നെറ്റിയിൽ നാമം ധരിച്ചാണ് ടീസറിൽ കാണുന്നത്. ചിത്രത്തിൽ ചരിത്ര വസ്തുതകൾ തെറ്റായി ചിത്രീകരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ, തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നതിന് മുമ്പ് അദ്ദേഹത്തിൻ വേണ്ടി പ്രത്യേക സ്ക്രീനിംഗ് നടത്തണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു. റിലീസിനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്, ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ഉയർത്താൻ നിർമ്മാതാക്കൾ പതിവ് പ്രമോഷനുകളിൽ ഏർപ്പെട്ടിരിക്കുകയാണ്