തിരക്കഥയുടെ ചിത്രം പോസ്റ്റ് ചെയ്‌തു; എമ്പുരാൻ അപ്ഡേറ്റുമായി പൃഥ്വിരാജ്

പ്രഖ്യാപന സമയം മുതൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് ‘എമ്പുരാൻ’. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്‍റെ രണ്ടാം ഭാഗമായതിനാലാണിത്. സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള വരാനിരിക്കുന്ന അപ്ഡേറ്റുകൾക്ക് ധാരാളം കാഴ്ചക്കാരുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജ് പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

തിരക്കഥയുടെ അവസാന ഭാഗത്തിന്‍റെ ചിത്രമാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. ‘ഷോർട്ട് അവസാനിക്കുന്നു
ബ്ലാക്ക് ഔട്ട് (സ്‌ക്രീനിൽ) തലക്കെട്ട് – L.L2E E.M.P.U.R.A.A.N’, എന്നാണ് ഫോട്ടോയിൽ കാണുന്നത്. ഇതിന് പിന്നാലെ ആരാധകരും സിനിമാപ്രേമികളും കമന്‍റുകളുമായി രംഗത്തെത്തി. 

‘കട്ട വെയ്റ്റിംഗ്’, ‘എത്ര സൂക്ഷ്മമായി നോക്കിയിട്ടും സീൻ കാണുന്നില്ലല്ലോ മച്ചാ…’, ‘L2E ടൈറ്റിൽ അത് പൊളിച്ചു’, ‘ക്ലൈമാക്സ്‌ വായിക്കാൻ പറ്റുന്നില്ല’, തുടങ്ങി നിരവധി കമന്‍റുകൾ ആണ് പോസ്റ്റിന് ലഭിച്ചത്.