ടെലികോം വിഭാഗത്തെ ശക്തിപ്പെടുത്താന്‍ പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍

പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ടെലികോം വകുപ്പ് പവർ ഗ്രിഡ് ടെലിസർവീസസ് ലിമിറ്റഡിന് കൈമാറുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. 5 ജി സേവനം രാജ്യത്തുടനീളം വ്യാപിപ്പിക്കുന്നതിനിടെയാണ് സർക്കാർ ഉടമസ്ഥതയിലുള്ള പവർ ഗ്രിഡ് കോർപ്പറേഷന്‍റെ ഈ നീക്കം.

ഡാറ്റാ സെന്‍റർ ബിസിനസിലേക്ക് പ്രവേശിച്ച് ബിസിനസ്സിന് കൂടുതൽ ഉത്തേജനം നൽകുന്നതിനും മൂല്യ ശൃംഖല ഉയർത്തുന്നതും ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് പവർ ഗ്രിഡ് എക്സിക്യൂട്ടീവ് ഡയറക്ടർ (ടെലികോം) ബി.വംശി രാമ മോഹൻ പറഞ്ഞു. നിലവിൽ റെഗുലേറ്ററി ക്ലിയറൻസിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഡാറ്റാ സെന്‍ററുകൾ പ്രവർത്തിപ്പിക്കാൻ പവർ ഗ്രിഡിന് സെൻട്രൽ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍റെ (സിഇആർസി) അംഗീകാരം ഇതിനകം ലഭിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള അതിവേഗ ഡാറ്റാ ശൃംഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ടെലികോം ബിസിനസിന് മുന്നോട്ട് പോകാനുള്ള ധാരാളം സാധ്യതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.