പി.പി.ഇ കിറ്റ് അഴിമതി; കെ.കെ. ശൈലജക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ലോകായുക്ത

തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ലോകായുക്ത. കൊവിഡ് വ്യാപനത്തിന്‍റെ ആദ്യഘട്ടത്തിൽ പി.പി.ഇ കിറ്റുകൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന ആരോപണത്തെ തുടർന്നാണ് നടപടി. യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ്. നായരുടെ പരാതിയിലാണ് നടപടി.

പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഒരു മാസത്തിനകം നോട്ടീസിന് മറുപടി നൽകണം.

450 രൂപയുടെ പിപിഇ കിറ്റ് 1,500 രൂപയ്ക്ക് വാങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ ലോകായുക്തയ്ക്ക് ഹർജി നൽകിയത്. കെഎംസിഎൽ ജനറൽ മാനേജർ ഡോ. ദിലീപ് ഉൾപ്പെടെയുള്ളവർക്ക് കോടതി നോട്ടീസയച്ചിട്ടുണ്ട്.