ബാഡ്മിന്റൺ റാങ്കിങ്ങിൽ വീണ്ടും എട്ടാം സ്ഥാനത്ത് പ്രണോയ്

ന്യൂഡൽഹി: ബാഡ്മിന്‍റൺ റാങ്കിംഗിൽ കേരളത്തിന്‍റെ എച്ച്.എസ് പ്രണോയ് എട്ടാം സ്ഥാനത്തേക്ക് തിരിച്ചെത്തി. പുരുഷ സിംഗിൾസിൽ ഒൻപതാം സ്ഥാനത്തായിരുന്ന പ്രണോയ് ബാഡ്മിന്‍റൺ ഫെഡറേഷന്‍റെ പുതിയ റാങ്കിംഗിൽ ഒരു സ്ഥാനം മെച്ചപ്പെടുത്തിയിരുന്നു.

2018 ൽ എട്ടാം സ്ഥാനത്തായിരുന്ന പ്രണോയ് നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. ഇതിനിടയിൽ 34–ാം റാങ്ക് വരെ താഴ്ന്ന ശേഷമാണ് തിരിച്ചുവരവ്.