പ്രീമിയർ ലീഗ്; സിറ്റിയെ അട്ടിമറിച്ച് ബ്രെന്റ്ഫഡ്

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടി. പട്ടികയിൽ 10-ാം സ്ഥാനത്ത് നിൽക്കുന്ന ബ്രെന്റ്ഫഡ് 2-1ന് ചാമ്പ്യൻമാരെ തോൽപ്പിച്ചു. ഇംഗ്ലണ്ടിന്‍റെ ലോകകപ്പ് ടീമിൽ നിന്ന് പുറത്തായ സ്ട്രൈക്കർ ഇവാൻ ടോണിയാണ് രണ്ട് ഗോളുകൾ നേടി ബ്രെന്റ്ഫഡിന് അപ്രതീക്ഷിത ജയം സമ്മാനിച്ചത്.

16-ാം മിനിറ്റിൽ ബ്രെന്റ്ഫഡിനെ മുന്നിലെത്തിച്ച ടോണി ഇൻജറി ടൈമിൽ 2–ാം ഗോളും നേടി. ഫിൽ ഫോഡൻ ആണ് സിറ്റിയുടെ ആശ്വാസഗോൾ നേടിയത്.