അധ്യക്ഷ തിരഞ്ഞെടുപ്പ്; തരൂരിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് സെയ്ഫുദ്ദീൻ സോസ്

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ശശി തരൂരിനെ പിന്തുണച്ച് പല യുവനേതാക്കളും പരസ്യമായി രംഗത്ത് വന്നിട്ടുണ്ടെങ്കിലും മുതിർന്ന നേതാക്കളിൽ ഭൂരിഭാഗവും പരസ്യമായി രംഗത്ത് വന്നിട്ടില്ല. ഇതിനിടെ ശശി തരൂരിനെ പിന്തുണച്ച് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ സെയ്ഫുദ്ദീൻ സോസ് പരസ്യമായി രംഗത്തെത്തി.

ശശി തരൂർ ഈ പദവിക്ക് യോഗ്യനാണെന്നാണ് സെയ്ഫുദ്ദീൻ സോസിൻ്റെ പക്ഷം. ശശി തരൂർ വിദ്യാസമ്പന്നനും ലോക പരിചയമുള്ളയാളുമാണെന്നും സോസ് കൂട്ടിച്ചേർത്തു.