ആം ആദ്മി വിടാന്‍ സമ്മര്‍ദം; സി.ബി.ഐ ചോദ്യം ചെയ്യലിന് ശേഷം ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ

ന്യൂഡൽഹി: എക്‌സൈസ് പോളിസി അഴിമതിയുമായി ബന്ധപ്പെട്ട് ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സി.ബി.ഐ ഓഫീസിൽ നിന്ന് പുറത്തുവന്നു. ചോദ്യം ചെയ്യലിന് ശേഷം സി.ബി.ഐക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.

ആം ആദ്മി പാർട്ടി വിടാൻ സമ്മർദ്ദം ചെലുത്തിയെന്നും മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തുവെന്നും മനീഷ് സിസോദിയ ആരോപിച്ചു.

തനിക്കെതിരെയുള്ള വ്യാജ എക്സൈസ് കേസ് ബിജെപിയുടെ ‘ഓപ്പറേഷൻ ലോട്ടസ്’ ഡൽഹിയിൽ വിജയിപ്പിക്കാനുള്ള ഗൂഡാലോചനയാണെന്ന് സിസോദിയ പറഞ്ഞു. തങ്ങൾ നൽകുന്ന ഓഫറുകൾ സ്വീകരിച്ചില്ലെങ്കിൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് സിബിഐ ഭീഷണിപ്പെടുത്തിയതായും സിസോദിയ പറഞ്ഞു.