പാൽ ഉൽപ്പന്നങ്ങളുടെ വില ഉയരും; നാളെ മുതല്‍ പ്രാബല്യത്തില്‍
തിരുവനന്തപുരം: കേരളത്തിൽ പാൽ ഉൽപ്പന്നങ്ങളുടെ വില ഉയരും. അടുത്ത ദിവസം മുതൽ പാൽ ഉൽപ്പന്നങ്ങളുടെ വില ഉയരുമെന്ന് മിൽമ ചെയർമാൻ പറഞ്ഞു.
തൈര്, മോര്, ലസ്സി എന്നിവയുടെ വില 5 ശതമാനം ഉയരും. പുതുക്കിയ നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്നും വില വർദ്ധനവിന്‍റെ കൃത്യമായ കണക്കുകൾ അടുത്ത ദിവസം പ്രസിദ്ധീകരിക്കുമെന്നും മിൽമ ചെയർമാൻ കെ.എസ്. മണി വ്യക്തമാക്കി.
മോരിന്റെയും തൈരിന്റെയും പാക്കറ്റുകൾക്ക് 5 ശതമാനം നികുതി ഏർപ്പെടുത്താനുള്ള ജിഎസ്ടി കൗൺസിലിന്‍റെ തീരുമാനം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്നതിനാലാണ് പാൽ ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കേണ്ടി വരുന്നതെന്നും ഈ വിഷയത്തിൽ അന്തിമ തീരുമാനം വൈകുന്നേരത്തോടെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.