നബിദിന ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂദല്‍ഹി: നബിദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു. സമാധാനത്തിന്റെയും ഐക്യത്തിന്റെയും സഹാനുഭൂതിയുടെയും സമയമായി ഇതിനെ കാണണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ആശംസകൾ അറിയിച്ചത്.

“മിലാദ്-ഉൻ-നബി ആശംസകള്‍. ഈ സന്ദർഭം നമ്മുടെ സമൂഹത്തിൽ സമാധാനത്തിന്റെയും ഐക്യത്തിന്റെയും സഹാനുഭൂതിയുടെയും മനോഭാവം വർദ്ധിപ്പിക്കട്ടെ. ഈദ് മുബാറക്(blessed feast/festival)”, മോദി ട്വീറ്റ് ചെയ്തു.