പ്രിയങ്ക ചോപ്ര മിസ് വേള്‍ഡ് ആയത്‌ തട്ടിപ്പിലൂടെയാണെന്ന ആരോപണവുമായി സഹമത്സരാര്‍ഥി

2000 ൽ പ്രിയങ്ക ചോപ്ര മിസ്സ് വേൾഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട്, നടി ചലച്ചിത്രരംഗത്തേക്ക് ചുവടുവയ്ക്കുകയും ബോളിവുഡിലും ഹോളിവുഡിലും തന്‍റേതായ ഇടം നേടുകയും ചെയ്തു. പ്രിയങ്ക മിസ്സ് വേൾഡ് പട്ടം നേടി ഇരുപത്തിരണ്ട് വർഷത്തിന് ശേഷം, തട്ടിപ്പിലൂടെയാണ് നടി മിസ് വേൾഡ് ആയി മാറിയതെന്ന് ഒരു സഹ മത്സരാർത്ഥി ആരോപിച്ചു.

മിസ് വേൾഡ് മത്സരത്തിൽ പ്രിയങ്കയ്ക്കൊപ്പം മത്സരിച്ച ലൈലാനി മക്കോണി എന്ന യുവതിയാണ് മിസ് വേൾഡ് മത്സരത്തിൽ കൃത്രിമം കാട്ടിയെന്ന് ആരോപിച്ചത്. കരീബിയൻ രാജ്യമായ ബാർബഡോസിനെയാണ് ലൈലാനി പ്രതിനിധീകരിച്ചിരുന്നത്. ഇപ്പോഴിതാ തന്‍റെ യൂട്യൂബ് ചാനലിലൂടെ പ്രിയങ്കയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ലൈലാനി.

വിധികർത്താക്കൾക്ക് പ്രിയങ്കയോട് പ്രത്യേക ചായ്‌വ് ഉണ്ടെന്നും മറ്റ് മത്സരാർത്ഥികൾക്ക് ലഭിക്കാത്ത പ്രത്യേക സൗകര്യങ്ങൾ നൽകിയെന്നും അവർ ആരോപിച്ചു. “1999 ലും 2000 ലും ഇന്ത്യ മിസ്സ് വേൾഡ് കിരീടം നേടി, കാരണം മത്സരത്തിന്‍റെ സ്പോൺസർമാരിൽ ഒരാൾ ഇന്ത്യയിൽ നിന്നുള്ള ആളായിരുന്നു,” ലൈലാനി വീഡിയോയിൽ പറഞ്ഞു.