‘കടുവയ്ക്കൊപ്പം’ തിയറ്ററും ഗർജിച്ചു തുടങ്ങുന്നെന്ന് നിർമാതാവ് ആന്റോ ജോസഫ്

ജിനു വി എബ്രഹാം തിരക്കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത ഒരു മലയാള ചിത്രമാണ് കടുവ. ചിത്രം 7ന് തീയേറ്ററുകളിലെത്തി. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിർമ്മാതാവ് ആന്‍റോ ജോസഫ്. കടുവ എന്ന സിനിമയിലൂടെ തിയേറ്ററുകളും ഗർജ്ജിക്കാൻ തുടങ്ങിയെന്ന് അദ്ദേഹം കുറിച്ചു. കടുവയുടെ വിജയത്തിൽ സന്തോഷം പങ്കുവെച്ച് അദ്ദേഹം ഫെയ്സ്ബുക്കിലാണ് കുറിച്ചത്. തീയേറ്ററുകൾ വീണ്ടും പ്രതാപത്തിലേക്ക് ഉണരുകയാണെന്നും ‘കടുവ’ എന്ന സിനിമയ്ക്കൊപ്പം തിയേറ്ററുകളും ഗർജ്ജിക്കാൻ തുടങ്ങിയെന്നും ആന്‍റോ ജോസഫ് കുറിച്ചു. പൃഥ്വിരാജ് സുകുമാരൻ, വിവേക് ഒബ്റോയ്, സംയുക്ത മേനോൻ, വിദ്ധി വിശാൽ, സീമ, സായികുമാർ, ജനാർദ്ദനൻ, പ്രിയങ്ക നായർ, രാഹുൽ മാധവ്, സുദേവ് നായർ, ബൈജു സന്തോഷ് സന്തോഷ്, കലാഭവൻ ഷാജോൺ, അലൻസിയർ ലെ ലോപ്പസ്, സച്ചിൻ ഖ്ഹെഡെ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം: അഭിനന്ദൻ രാമാനുജം, എഡിറ്റിംഗ്: ഷമീർ മുഹമ്മദ്, സംഗീതം, ബിജിഎം: ജേക്സ് ബിജോയ്, വരികൾ: സന്തോഷ് വർമ്മ & ജിയോ പോൾ, കല: മോഹൻദാസ്, മേക്കപ്പ്: സജി കാട്ടാക്കട, വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്.