ഗുജറാത്തിന് കോടികളുടെ പദ്ധതികള്‍; പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കും
ദില്ലി: ഒക്ടോബർ 9 മുതൽ 11 വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് സന്ദർശിക്കും. തുടർന്ന് ഒക്ടോബർ 11ന് അദ്ദേഹം മധ്യപ്രദേശ് സന്ദർശിക്കും. ഒക്ടോബർ 9ന് വൈകുന്നേരം 5.30ന് മെഹ്സാനയിലെ മൊധേരയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. വൈകീട്ട് 6.45ന് മോധേശ്വരി മാതാ ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തും. രാത്രി 7.30ന് സൂര്യക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തും. ഒക്ടോബർ 10ന് രാവിലെ 11 മണിക്ക് ബറൂച്ചിലെ അമോദിൽ പ്രധാനമന്ത്രി വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും.
അഹമ്മദാബാദിലെ മോദി വിദ്യാഭ്യാസ സമുച്ചയം ഉച്ചകഴിഞ്ഞ് 3.15ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5.30ന് ജാംനഗറിൽ വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും. ഒക്ടോബർ 11ന് ഉച്ചയ്ക്ക് 2.15ന് അഹമ്മദാബാദിലെ അസർവ സിവിൽ ഹോസ്പിറ്റലിൽ പ്രധാനമന്ത്രി വിവിധ പദ്ധതികൾക്ക് തറക്കല്ലിടും. തുടർന്ന് അദ്ദേഹം ഉജ്ജയിനിയിലെ ശ്രീ മഹാകാലേശ്വര ക്ഷേത്രത്തിലേക്ക് പോകും. വൈകിട്ട് 6.30ന് ശ്രീ മഹാകാൽ ലോക് സമർപ്പിക്കും. 7.15 ന് ഉജ്ജയിനിയിൽ നടക്കുന്ന പൊതുചടങ്ങിലും അദ്ദേഹം പങ്കെടുക്കും.