വിഴിഞ്ഞത്തെ സമരം കലാപശ്രമം; ആവര്‍ത്തിച്ച് മന്ത്രി വി ശിവൻകുട്ടി
കാസർകോട്: വിഴിഞ്ഞത്തെ സമരം കലാപ ശ്രമമാണെന്ന് ആവർത്തിച്ച് മന്ത്രി വി ശിവൻകുട്ടി. സമരക്കാർ തന്നെ രണ്ട് വിഭാഗങ്ങളായി മാറിയിരിക്കുന്നു. പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ വിവിധ കാരണങ്ങൾ പറഞ്ഞ് സമരത്തിന് പോകാൻ പുരോഹിതർ നിർബന്ധിക്കുകയാണ്. കേസ് വരുമ്പോൾ ദുരിതമനുഭവിക്കുന്നത് മത്സ്യത്തൊഴിലാളികളാണ്. കേസ് നടത്താൻ പുരോഹിതർ ഉണ്ടാകുമോ എന്നും മന്ത്രി ചോദിച്ചു.
തീവ്രവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കഴിയുന്ന ശക്തികളാണ് അവരെ നയിക്കുന്നത്. സർക്കാരിനെതിരെ പ്രവർത്തിക്കാൻ ചില ബാഹ്യ ഏജൻസികൾ സഹായിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതായും വി ശിവൻകുട്ടി കാസർകോട് പറഞ്ഞു.