ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ കടന്ന് പ്രതിഷേധക്കാർ

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രസിഡന്‍റിന്‍റെ രാജി ആവശ്യപ്പെട്ട് ശ്രീലങ്കയിലെ പ്രതിഷേധക്കാർ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയിൽ കടന്നു. പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാർ രാജപക്സെ താമസിച്ചിരുന്ന മുറികളിലെ അദ്ദേഹത്തിന്‍റെ സാധനങ്ങൾ അടിച്ചുതകർത്തു.
അതേസമയം, പ്രതിഷേധക്കാർ ഔദ്യോഗിക വസതിയിലെ നീന്തൽക്കുളത്തിൽ നീന്തുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്.