“ചോര്‍ ചോര്‍” വിളികളുമായി പാകിസ്ഥാൻ ധനമന്ത്രിക്കെതിരെ പ്രതിഷേധം

വാഷിംഗ്ടൺ: അമേരിക്കയിലെ വാഷിംഗ്ടൺ വിമാനത്താവളത്തിൽ വച്ച് പാക് ധനമന്ത്രി ഇസ്ഹാഖ് ദാറിന് നേരെ ആക്രമണമുണ്ടായി. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്), ലോകബാങ്ക് യോഗങ്ങളിൽ പങ്കെടുക്കാനാണ് പുതുതായി നിയമിതനായ ധനകാര്യ മന്ത്രി അമേരിക്കയിൽ എത്തിയത്. ‘കള്ളൻ’ എന്നും നുണയനെന്നും വിളിച്ചാണ് പ്രതിഷേധക്കാർ അദ്ദേഹത്തെ സ്വാഗതം ചെയ്തത്.

അദ്ദേഹത്തെ “ചോർ-ചോർ” എന്ന് വിളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മന്ത്രിക്കെതിരെ പരാമർശങ്ങൾ ഉപയോഗിച്ചതിൽ പ്രകോപിതരായ ദറിന്റെ സഹായികൾ പ്രതിഷേധക്കാരന് നേരെ മോശം വാക്കുകൾ ഉപയോഗിക്കുന്നതും വീഡിയോയിൽ കാണാം.
ഇതെല്ലാം ഉള്‍പ്പെടുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.  ഇതാദ്യമായല്ല ഒരു പാകിസ്ഥാൻ മന്ത്രി വിദേശ സന്ദർശനത്തിനിടെ പരസ്യമായി അധിക്ഷേപിക്കപ്പെടുന്നത്.