ഇറാനില്‍ ഹിജാബ് വലിച്ചൂരി പ്രതിഷേധം; പിന്തുണയുമായി തസ്ലിമ നസ്രീൻ

ന്യൂ ഡൽഹി: ഇറാനിൽ ഹിജാബ് ഡ്രസ് കോഡ് പാലിച്ചില്ലെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നിരത്തിലിറങ്ങിയ സ്ത്രീകളെ പിന്തുണച്ച് ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്രീൻ.

തലയിൽ നിന്ന് ഹിജാബ് വലിച്ചൂരിയും ഹിജാബ് കത്തിച്ചും സ്വന്തം മുടി മുറിച്ചും ഇറാനിലെ സ്ത്രീകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിന് തസ്ലീമ നസ്രീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ഹിജാബ് ശരിക്കും ഒരു ചോയ്സ് അല്ല. ലോകമെമ്പാടുമുള്ള സ്ത്രീകൾ ഇറാനിലെ പ്രതിഷേധങ്ങളിൽ നിന്ന് ധൈര്യം ആർജിക്കുമെന്നും അവർ പറഞ്ഞു. അടിച്ചമർത്തലിന്‍റെ പ്രതീകമായ ഹിജാബിനെതിരെ പ്രതിഷേധിക്കാൻ ഇറാനിയൻ സ്ത്രീകൾ കാണിച്ച ധൈര്യത്തെയും തസ്ലീമ നസ്രീൻ പ്രശംസിച്ചു.