നിയമനങ്ങൾക്ക് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിൻ്റെ സഹായം തേടാൻ പി എസ് സി

തി​രു​വ​ന​ന്ത​പു​രം: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് നി​യ​മ​ന​പ്ര​ക്രി​യ​ക്കാ​യി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ്, പ​രി​ച​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് തു​ട​ങ്ങി​യ രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ പി എസ് സി. ഉദ്യോഗാർത്ഥികൾ വെബ്സൈറ്റിൽ ലക്ഷക്കണക്കിന് രേഖകളാണ് അപ്ലോഡ് ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയ വേഗത്തിലാക്കാൻ പുതിയ നീക്കം സഹായിക്കുമെന്നാണ് കമ്മിഷന്‍റെ വിലയിരുത്തൽ. ഇതിനായി ഡിജിറ്റൽ സർവകലാശാലയുടെ സാങ്കേതിക സഹായം തേടും.

ഇതിന്‍റെ പ്രാരംഭ ഘട്ടമെന്നോണം ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലറുമായി പി.എസ്.സി ചെയർമാൻ ഡോ.എം.ആർ.ബൈജു കൂടിയാലോചനകൾ നടത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പി.എസ്.സിയും സ​ർ​വ​ക​ലാ​ശാ​ല​യും ദീർഘകാലാടിസ്ഥാനത്തിൽ ധാരണാപത്രം ഒപ്പുവെക്കും. അപേക്ഷ സമർപ്പിക്കുന്ന സമയത്ത് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിന്‍റെ ഒറിജിനൽ അപ്ലോഡ് ചെയ്യണമെന്ന നിബന്ധന വീണ്ടും നടപ്പാക്കും.

നി​ബ​ന്ധ​ന കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ പി.​എ​സ്.​സി ഒ​ഴി​വാ​ക്കി​യി​രു​ന്നു. പകരം ഉ​ദ്യോ​ഗാ​ർ​ഥി സത്യവാങ്മൂലം അപ്ലോഡ് ചെയ്താൽ മതിയായിരുന്നു. ഈ ​ഇ​ള​വാ​ണ്​ പി​ൻ​വ​ലി​ക്കു​ന്ന​ത്. 01.01.2023 മുതലുള്ള വിജ്ഞാപനങ്ങൾക്ക് അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഒറിജിനൽ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യണം.